ചങ്ങരോത്ത് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു
ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ പാലേരിയില്‍ നടന്നു. ഇടത് പക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അട്ടിമറിയിലൂടെ കൈപ്പിടിയിലാക്കിയ ഇടതു ജനാധിപത്യമുന്നണി ഇത്തവണയും പഞ്ചായത്ത് ഭരണം നിലനിര്‍ത്താനായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലം പഞ്ചായത്തില്‍ വിവിധ തലങ്ങളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും തങ്ങളെ ഭരണത്തില്‍ എത്തിക്കും എന്ന വിശ്വാസത്തിലാണ് മുന്നണി.
നിലവിലെ പ്രസിഡന്റും മെമ്പറും മത്സര രംഗത്തുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയും ഘടക കക്ഷികള്‍ക്കെല്ലാം സീറ്റുകള്‍ നല്‍കിയുമാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കെ.വി. കുഞ്ഞിക്കണ്ണന്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഡോ: കെ.കെ. ഹനീഫ, മേപ്പയ്യൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.കെ. ബാലന്‍, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ്, സി.പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു, ഉണ്ണി വേങ്ങേരി, സി.ഡി. പ്രകാശ്, ടി.ടി. കുഞ്ഞമ്മദ്, പി.ടി. സുരേന്ദ്രന്‍, വി.കെ. മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഒ.ടി. രാജന്‍ സ്വാഗതം പറഞ്ഞു.
കണ്‍വെന്‍ഷന്നിൽ വച്ച് 601 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.ടി. രാജന്‍ (ചെയര്‍മാന്‍), എം. വിശ്വന്‍, ടി. ഭാരതി, കെ.കെ. കുഞ്ഞിക്കണാരന്‍, സി.ഡി പ്രകാശ്, പി.ടി. സുരേന്ദ്രന്‍, ടി.ടി. കുഞ്ഞമ്മദ്, വി.കെ. മൊയ്തു, സി.കെ. നാരായണന്‍, കെ. ബാലന്‍ നായര്‍, കെ.ജി. രാമനാരായണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ.വി. കുഞ്ഞിക്കണ്ണന്‍ (കണ്‍വീനര്‍), കെ.എം. സുനില്‍, പി.സി. സതീഷ്, താനാരി കുഞ്ഞമ്മദ്, ടി.പി. റീന, സി.വി. രജീഷ്, എ.കെ. സദാനന്ദന്‍, കെ.എം. സുരേഷ്, ശ്രീനി മനത്താനത്ത്, ഇബ്രാഹിം പൊട്ടക്കുളങ്ങര ജോയിന്റ് (കണ്‍വീനര്‍മാര്‍), പി.എസ്. പ്രവീണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

