നടുവണ്ണൂർ ഒന്നാം വാർഡിൽ എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എൽ.ഡി.എഫ് കൺവെൻഷൻ നടത്തി. കൺവെൻഷൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ സവിൻലാൽ നടുവണ്ണൂർ അധ്യക്ഷത വഹിച്ചു.
ഒന്നാം വാർഡ് സ്ഥാനാർത്ഥി വി.പി മായൻ മാസ്റ്റർ , കരുവണ്ണൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ഷൈനി അശോക് . എന്നിവർ വോട്ട് അഭ്യർത്ഥിച്ചു സംസാരിച്ചു.
വാർഡ് മെമ്പർ ഷാഹിന, പി കുമാരൻ , ഗിരീഷ് കുമാർ കാവുംന്തറ എന്നിവർ സംസാരിച്ചു. ഷനോജ് കാവിൽ ചെയർമാനായും, പി കുമാരൻ ജനറൽ കൺവീനർ ആയും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.

