നൊച്ചാട് എൽ.ഡി.എഫ് ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു
നൊച്ചാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നൊച്ചാട് പഞ്ചായത്തിലെ 15-ാം വാർഡിലെ എൽ.ഡി.എഫിൻ്റെ ജനകീയ കൺവെൻഷൻ കേളോത്ത് താഴെ നടന്നു. പി.എം. രജീഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി.ടി. സത്യൻ, എം.കെ. നളിനി, അഡ്വ. കെ.കെ. രാജൻ, എടവന സുരേന്ദ്രൻ, വാർഡ് സ്ഥാനാർത്ഥി ഡി.എം. രജീഷ്, നൊച്ചാട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ആദിത്യ സുകുമാരൻ എന്നിവർ സംസാരിച്ചു. സി. ഗംഗാധരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി പാനൽ അവതരിപ്പിച്ചു.

