ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി റീമ കുന്നുമ്മലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി റിമ കുന്നുമ്മലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടുവണ്ണൂർ നടന്നു. നെടുവണ്ണൂർ വെർച്യു പബ്ലിക് സ്കൂളിൽ നടന്ന കൺവെൻഷനിൽ യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം ചെയർമാൻ മുരളീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി ട്രഷറർ അഡ്വക്കറ്റ് പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കൺവീനർ നിസാർ ചേലേരി, നാസർ എസ്റ്റേറ്റ് മുക്ക്, സാജിദ് നടുവണ്ണൂർ, അബ്ദുസമദ് പൂനത്ത്, സുമ സുരേഷ് ഉള്ളിയേരി, പോക്കർ കുട്ടി മാസ്റ്റർ,ടി ഇബ്രാഹിം കുട്ടി മാസ്റ്റർ, അർജുൻ പൂനത്ത്, ഷാജി മാറ്റർ, അഷ്റഫ് പുതിയപ്പുറം, ഇ കെ അഹമ്മദ് മൗലവി, സി എച്ച് സുരേന്ദ്രൻ, കെ അബൂബക്കർ, സിറാജ് ചിറ്റേടത്ത്, കദീജ ടീച്ചർ, കെ എം അബ്ദുൽ ജലീൽ, ഷബീർ നടുവണ്ണൂർ, ബപ്പൻ കുട്ടി നടുവണ്ണൂർ, കെ ടി കെ റഷീദ്, ഫായിസ് നടുവണ്ണൂർ, അൽത്താഫ് ഹുസൈൻ, ഷാബിൽ എടത്തിൽ എന്നിവർ സംസാരിച്ചു.
കാവിൽ മാധവൻ (ചെയർമാൻ) നിസാർ ചേലേരി (ജനറൽ കൺവീനർ), ഷബീർ നടുവണ്ണൂർ (ട്രഷറർ), എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.

