കീഴരിയൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നൽകിയത്
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് യു ഡി എഫ് സ്ഥാനാർഥികൾ വരണാധികാരിക്ക് നാമനിർദ്ദേശ പത്രികസമർപ്പിച്ചു. 14 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ടി.യു സൈനുദ്ദീൻ, ജെ.എസ്.എസ് നേതാവ് കെ.എം.സുരേഷ് ബാബു, മുസ്ലിം ലീഗ് നേതാക്കളായ എൻ.പി.മൂസ്സ, റസാക്ക് കുന്നുമ്മൽ, കെ.കെ.സത്താർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ. ഗോപാലൻ, കെ.കെ.ദാസൻ, കുറുമയിൽ ബാബു, ഇ.രാമപന്ദ്രൻ, എം.കെ.സുരേഷ് ബാബു, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എം.എം രമേശൻ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ശശി പാറോളി, സാബിറ നടുക്കണ്ടി, ലീന ശ്രീകൃഷ്‌ണാലയം, ഒ.ടി. നസീറ, പാറക്കീൽ അശോകൻ, കെ.എം.നാരായൺ, ചന്ദ്രൻ കോഴിപ്പുറത്ത് മീത്തൽ, കെ.സി.രാജൻ, റൈഹാനത്ത് വല്ലൊടികുനിയിൽ, ടി.ടി.രാമചന്ദ്രൻ, ജീൻസി മാണിക്യപുരി, കെ.വി.രജിത, ഫാരിഷ തയ്യിൽ, കുഞ്ഞബ്ദുല്ല തേറമ്പത്ത് എന്നിവരാണ് പത്രിക സമർപ്പിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ.

