അതിദാരിദ്ര്യ മുക്തമാക്കിയ കേരളത്തിൽ എൽ ഡി എഫ് ദാരിദ്ര്യ നിർമ്മാർജനവും സാധ്യമാക്കും: കെ.ലോഹ്യ
സർക്കാരിൽ ജനത്തിന് പൂർണ്ണ വിശ്വാസമാണുള്ളതെന്നും ലോഹ്യ പറഞ്ഞു
മേപ്പയൂർ : അതിദാരിദ്ര്യ മുക്തമാക്കിയ കേരളത്തിൽ എൽ ഡി എഫിന് വൻ വിജയമുണ്ടായാൽ ദാരിദ്ര്യ നിർമ്മാർജനവും സാധ്യമാക്കുമെന്ന് ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ പറഞ്ഞു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 11ാംവാർഡ് തെരഞ്ഞെടുപ്പ് കൺവൻഷൻ ചാവട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഓരോ വർഷവും ജനങ്ങളുടെ മുമ്പിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച സർക്കാരിൽ ജനത്തിന് പൂർണ്ണ വിശ്വാസ മാണുള്ളതെന്നും ലോഹ്യ പറഞ്ഞു.
എ.സി അനൂപ്, ബ്ലോക്ക് സ്ഥാനാർഥി എൻ എം ദാമോദരൻ, സുരേഷ് കീർത്തനം ഭാസ്കരൻ കൊഴുക്കല്ലൂർ, ജസ് ല കൊമ്മിലേരി , കെ.എം ബാലൻ, നിഷിത എന്നിവർ സംസാരിച്ചു.

