കീഴ്പ്പയ്യൂരിൽ യു ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
ജില്ലാ പഞ്ചായത്ത് പയ്യോളി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കീഴ്പ്പയ്യൂരിൽ ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ ഇല്ലത്തിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് പയ്യോളി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ വെച്ച് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.എ കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.
മേലടി ബ്ലോക്ക് വിളയാട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്. ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ ഇല്ലത്ത്, കമ്മന അബ്ദുറഹിമാൻ, ഇ.കെ മുഹമ്മദ് ബഷീർ , മുജീബ് കോമത്ത്, ബാലകൃഷ്ണൻ മേലാട്ട്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ഉമ്മർ ചെറുവാട്ട്, കെ.കെ.രാജൻ, എൻ.വിസാബിത്ത്, കെ.കെ സുരേന്ദ്രൻ മുഹമ്മദ് കൊളവട്ടുങ്ങൽ, ടി.എം.സി മൊയ്തീൻ, പടിഞ്ഞാറയിൽ അസ്സെനാർ എന്നിവർ സംസാരിച്ചു.
'ഭാരവാഹികൾ എ.കെ. ബാലകൃഷ്ണൻ (ചെയർമാൻ) ടി.എം.സി മൊയ്തീൻ (കൺവീനർ), മുഹമ്മദ് കൊളവട്ടങ്ങൽ ( ട്രഷറർ) എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

