നൊച്ചാട് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം നിർവഹിച്ചു
നൊച്ചാട്: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ബൂത്ത് ഒന്നിൻ്റെ കമ്മിറ്റി ഓഫീസ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. പി.ടി. സത്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മേപ്പയൂർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.കെ. ബാലൻ, നൊച്ചാട് ഡിവിഷനിൽ നിന്ന് പേരാമ്പ്ര ബ്ലോക്കിലേക്ക് മത്സരിക്കുന്ന ആദിത്യ സുകുമാരൻ, പതിനഞ്ചാം വാർഡിൽ മത്സരിക്കുന്ന ഡി.എം. രജീഷ് എന്നിവർക്ക് സ്വീകരണം നൽകി. പി.എം. രതീഷ് സ്വാഗതവും പി.എം. രജീഷ് നന്ദിയും പറഞ്ഞു

