പേരാമ്പ്ര മേഖലയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു
എൻഡിഎ സെൽ സംസ്ഥാന കോഡിനേറ്റർ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര :പേരാമ്പ്ര മേഖലയിൽ നിന്ന് ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര ലൂണാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൻഡിഎ സെൽ സംസ്ഥാന കോഡിനേറ്റർ അഡ്വക്കറ്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ മാത്രം ജനങ്ങളിൽ എത്തിച്ചാൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ കെ സജീവൻ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് സാരഥി കെ കെ രജീഷ്, സന്തോഷ് കാളിയത്ത് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കെ എം ബാലകൃഷ്ണൻ, ജയ് സുധ പി പി പ്രസന്ന എന്നിവരെ ഷാൾ അണിയിച്ചു. തറമ്മൽ രാകേഷ് ടി കെ ബിജു,ജുബിൻ ബാലകൃഷ്ണൻ, ടി കെ വത്സൻ കെ എം സുധാകരൻ എന്നിവർ സംസാരിച്ചു

