headerlogo
politics

മുനീർ എരവത്തിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു

മുസ് ലീലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു

 മുനീർ എരവത്തിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു
avatar image

NDR News

02 Dec 2025 07:02 PM

മേപ്പയൂർ: ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്തിന്റെ മേപ്പയൂർ ജില്ലാ ഡിവിഷനിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. മേപ്പയൂർ പഞ്ചായത്തിലെ മഠത്തുംഭാഗം അഞ്ചാം വാർഡിലെ കളരിക്കണ്ടി മുക്കിൽ സ്വീകരണ പര്യടന പരിപാടിയുടെ ഉദ്‌ഘാടനം മുസ് ലീലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. മേപ്പയൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. 

      മേപ്പയൂർ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്ത്,കായലാട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എം.കെ ഫസലുറഹിമാൻ,ഗ്രാമ പഞ്ചായത്ത് മഠത്തുംഭാഗം വാർഡ് സ്ഥാനാർത്ഥി പ്രസന്നകുമാരി ചൂരപ്പറ്റ,പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കമ്മന അബ്ദുറഹിമാൻ,ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ,നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ആവള ഹമീദ്,കെ.പി വേണുഗോപാൽ,എടയിലാട്ട് ഉണ്ണികൃഷ്ണൻ,അശോകൻ മുതുകാട്,ശ്രീനിലയം വിജയൻ,മുജീബ് കോമത്ത്,വി.ഡി ദിനോജ് എന്നിവർ സംസാരിച്ചു.

     തുടർന്ന് എടത്തിൽ മുക്ക്,ജനകീയമുക്ക്,മണപ്പുറംമുക്ക്,പാവട്ടുകണ്ടിമുക്ക്,മരുതേരിപറമ്പ്,നരക്കോട്,മാമ്പൊയിൽ,ചാവട്ട്,കൊഴുക്കല്ലൂർ-ഭാവന,കായാട്-നവപ്രഭ, 'കാഞ്ഞിരമുക്ക്,കച്ചേരിത്താഴ,അഞ്ചാംപീടിക, രാമല്ലൂർ എന്നീ കേന്ദ്രങ്ങളിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി കളായ മുനീർ എരവത്ത്, 'എം.കെ ഫസഫുറഹ്മാൻ, സി.എം ബാബു, സഞ്ജയ് കൊഴുക്കൂർ, 'ജെ.എൻ ഗിരീഷ് മാസ്റ്റർ,പി.കെ അനീഷ്മാസ്റ്റർ, 'റിൻഞ്ചുരാജ് എടവന,ശ്രേയസ്സ് ബാലകൃഷ്ണൻ, ഫസീല പുതുക്കോട്ടുമ്മൽ, 'സുരേഷ് മൂന്നൊടി, അൻസാബ് അബ്ദുളള,കെ.ടി വിനോദൻ,സി.എം സോഫിയ,ബിന്ദു ഗോപി,ആദർശ് രാമറ്റമംഗലം മറ്റു യു.ഡി.എഫ് നേതാക്കളായ മേപ്പയൂർ കുഞ്ഞികൃഷ്ണൻ,ടി.എം അബ്ദുള്ള, കെ.പി കുഞ്ഞബ്ദുളള,പൂക്കോട്ട് ബാബുരാജ്, സുധാകരൻ പുതുക്കുളങ്ങര, കീഴ്പോട്ട് അമ്മത്, പി.കെ രാഘവൻ, കെ.എം.എ അസീസ്, 'ജിധിൻ അശോകൻ, മമ്മിളി കരുണൻ, മഠത്തിൽ അബ്ദുറഹിമാൻ, പി അബ്ദുള്ള, കെ.കെ ഷാജി,ടി.എൻ അമ്മത്, ആർ.കെ രാജീവ്, അൻസാർ മേപ്പയൂർ, 'ചന്ദ്രൻ ചാത്തോത്ത്,സി.എം ശ്രീധരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

     

NDR News
02 Dec 2025 07:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents