അരിക്കുളത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും : ഷാഫി പറമ്പിൽ
യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണ രംഗത്താണ്.
അരിക്കുളം :അരിക്കുളം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് ഷാഫി പറമ്പിൽ എംപി.
ആറര പതിറ്റാണ്ടുകാലം അരിക്കുളം പഞ്ചായത്ത് ഭരിച്ച ഇടതു ദുർഭരണത്തെ അവസാനിപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രചാരണ രംഗത്താണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻമാർ കൺവീനർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് നേതാക്കളുടെയും അനുയായി കളുടെയും പ്രവർത്തനം . ഷാഫി പറമ്പിൽ പ്രചരണത്തിനെത്തിയത് പ്രവർത്തകർക്ക് ആവേശമായി.

