മേപ്പയൂരിൽ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽപ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം
മേപ്പയ്യൂർ ടൗണിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്
മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് യു ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇ കെ മുഹമ്മദ് ബഷീർ, കമ്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ,പി കെ. അനീഷ് കെ എം എ അസീസ് ,എടയിലാട്ട് ഉണ്ണികൃഷ്ണൻ , മുജീബ് കോമത്ത്, ഷബീർ ജന്നത്ത്, ആന്തേരി ഗോപാലകൃഷ്ണൻ ടി.എം അബ്ദുള്ള, ശ്രീനിലയം വിജയൻ കൂനിയത്ത് രാജേഷ് എന്നിവർ നേതൃത്വം നൽകി

