പഞ്ചായത്ത് തിരഞ്ഞെടു പ്പിൽ വികസനം ചർച്ച ചെയ്യുന്നത് ബി ജെ പി മാത്രം: വി കെ സജീവൻ
നരേന്ദ്രമോഡി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ഗ്രാമങ്ങളിൽ നടപ്പാക്കും
പേരാമ്പ്ര :സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യുന്നത് ബി ജെ പി മാത്രമാണെന്ന് ബിജെപി സംസ്ഥാന കോഡിനേറ്റർ വി കെ സജീവൻ പറഞ്ഞു. രാജ്യത്തിൻറെ നട്ടെല്ല് ആയ ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് ബിജെപി മാത്രമാണെന്നും മുന്നണികൾ വികസനം ചർച്ച ചെയ്യാതെ ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി കെ കെ രജീഷിൻ്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ചക്കിട്ടപാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര മുക്ത സംസ്ഥാനമെന്ന പിണറായി വിജയൻറെ കണ്ടുപിടിത്തം കേരളത്തിലെ ദരിദ്ര ജന വിഭാഗങ്ങളോടുള്ള വെല്ലു വിളിയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തിൽ കറൻ്റ്, വെള്ളക്കരം എന്നിവ ഭീമമായി വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധി മുട്ടിപ്പിക്കുമ്പോൾ മോദി സർക്കാർ ജിഎസ് ടി കുറച്ച് സാധാരണക്കാരെ സംരക്ഷിക്കുകയാണന്ന്അദ്ദേഹം പറഞ്ഞു. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ മടിക്കുന്നത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ ശക്തികളുടെ ഭീഷണിക്ക് വഴങ്ങിയാണെന്ന് സജീവൻ പറഞ്ഞു. നരേന്ദ്രമോഡി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ഗ്രാമങ്ങളിൽ നടപ്പാക്കാൻ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽബാബു പുതു പ്പറമ്പിൽ അധ്യക്ഷത വഹിച്ചു ബിജെപി കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി എം മോഹന്‍ മാസ്റ്റർ പേരാമ്പ്ര ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി കെ കെ രജീഷ്, ജില്ലാ സെൽ കോഡിനേറ്റർ ജൂബിൻ ബാലകൃഷ്ണൻ, ജയപ്രകാശ് കായണ്ണ, ശിവദാസ് , സന്തോഷ് പി ബി , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനുദേവ്, കെ പി ടി ബാലൻ, പി സി ബാബു എന്നിവർ സംസാരിച്ചു.

