കൊയിലാണ്ടിയിൽ എൽഡിഎഫിന്റെ ഉജ്ജ്വല തെരഞ്ഞെടുപ്പ് പ്രചരണ റാലി
റാലിയും കുടുംബ സംഗമവും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ നടന്ന റാലിയും കുടുംബ സംഗമവും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. നഗരസഭയിലെ വാർഡ് 27 ലെ കഴിഞ്ഞ 5 വർഷക്കാലത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനപത്രിക മന്ത്രി പ്രകാശനം ചെയ്തു.കോതമംഗലത്തു നിന്നാരംഭിച്ച് കുറുവങ്ങാട് സമാപിച്ച റാലിയിൽ ബാൻ്റുവാദ്യങ്ങളും പ്ലക്കാർഡുകളുമായി ഉൽസവ ഛായയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ അധ്യക്ഷനായി. കെ കെ മുഹമ്മദ്, മുൻ എംഎൽഎ മാരായ പി വിശ്വൻ, കെ ദാസൻ, എൽജി ലിജീഷ്, ടി കെ ചന്ദ്രൻ,ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, റഷീദ്, ടി കെ രാധാകൃഷ്ണൻ, ഇ എസ് രാജൻ എന്നിവർ സംസാരിച്ചു. കെ ഷിജു സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു.

