ചെറുവണ്ണൂരിൽ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കാൻ ബിജെപി സ്ഥാനാർത്ഥിയുടെ സത്യഗ്രഹ സമരം
കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ രജീഷ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽനട- കുറൂർ കടവ് അറക്കൽ കടവ് റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കാൻ ഇടതു വലതു മുന്നണികൾ തടസ്സം നിൽക്കുന്നതിനെതിരെയും ബിജെപി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് സ്ഥാനാർത്ഥി സനു ലാലിൻ്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ കാരയിൽ നടയിൽ ജനകീയ നിശാ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. പതിനേഴാം വാർഡിലെ ആ വളപാണ്ടിയുടെ തീരത്ത് താമസിക്കുന്ന ആളുകളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് കാരയിൽ നടമുതൽ അറക്കൽ കടവ് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കുക എന്നുള്ളത്. ആവള പാണ്ടിയിലെ നെൽ കർഷകർക്കും പാടശേഖരത്തിന്റെ കരയിൽ താമസിക്കുന്ന 300 ൽ അധികം വരുന്ന കുടുംബങ്ങൾക്കും ഉപകാര പ്രദമായിട്ടുള്ള ഏക ആശ്രയമാണ് പ്രസ്തുത റോഡ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതു വലതു മുന്നണികൾ മോഹന വാഗ്ദാനം നൽകി നാട്ടുകാരെ വഞ്ചിക്കുകയാണ് ഇതിനെതിരെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തിയത്. സത്യാഗ്രഹ സമരം ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ സ്ഥാനാർത്ഥിയുമായ കെ രജീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സടക് യോജനയിൽപ്പെടുത്തി നാല് കിലോമീറ്റർ അധികം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ശ്രമം നടക്കുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതു വലതു മുന്നണികൾ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കെ കെ രജീഷ് കുറ്റപ്പെടുത്തി. ഇടതു വലതു മുന്നണികളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഒരു പ്രദേശം അവികസിതമായി കിടക്കുകയാണെന്നും പ്രദേശത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയിൽ സി എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആവള ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എൻ പി ആദർശ്,ടി കെ രജീഷ് ,കാരയിൽ രാജേഷ്, കെ എം ജിമേഷ് , എം.കെ സഖി എന്നിവർ നേതൃത്വം നൽകി.

