മുഖ്യമന്ത്രി ശബരിമല കൊള്ളക്കാരെ സംരക്ഷിക്കുന്നു; വി.പി. ഭാസ്ക്കരൻ
കീഴരിയൂരിൽ യു.ഡി.എഫ്. ഗ്രാമയാത്ര സംഘടിപ്പിച്ചു
കീഴരിയൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഈ മണ്ഡലകാലത്ത് ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം ആസൂത്രിതമായി അടിച്ചുമാറ്റി ഭക്തരുടെ വിശ്വാസത്തെ കളങ്കപ്പെടുത്തിയവർക്ക് എതിരെ ജനം വിധിയെഴുതുമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്ക്കരൻ പറഞ്ഞു. കീഴരിയൂരിൽ യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
അരിക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാഥി ലത കെ. പൊറ്റയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ടി.യു. സൈനുദ്ദീൻ, ജെ.എസ്.എസ്. നേതാവ് കെ.എം. സുരേഷ് ബാബു, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റസാഖ് കുന്നുമ്മൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. സുരേഷ് ബാബു, സീനിയർ കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, തിരഞ്ഞെടുപ്പ് കമ്മിറ്റി മണ്ഡലം ട്രഷറർ മനത്താനത്ത് രമേശൻ, കൺവീനർ കുറുമയിൽ അഖിലൻ, സ്ഥാനാർഥികളായ പാറക്കീൽ അശോകൻ, ബുഷറ കുന്നുമ്മൽ, ഒ.ടി. നസീറ, കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റി പ്രസിഡൻ്റ് പ്രജേഷ് മനു, വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് എൻ.എം. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
നടുവത്തൂരിൽ നിന്ന് തുടങ്ങിയ ഗ്രാമയാത്രയുടെ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ കറുമയിൽ മുക്ക് വഴി പഞ്ചായത്ത് ഓഫീസ് വഴി കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം സമാപിച്ചു.

