മേപ്പയ്യൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് ജൈത്രയാത്ര സംഘടിപ്പിച്ചു
ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ : എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മേപ്പയ്യൂരിൽ നൂറ് കണക്കിന് വോട്ടർമാർ അണിനിരന്ന ജൈത്രയാത്ര ചാവട്ട് സംഘടിപ്പിച്ചു. ടി.പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കെ.കുഞ്ഞിരാമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ജൈത്രയാത്രയിൽ അണിനിരന്നു. 19 വാർഡുകളിലെ സ്വീകരണത്തിനു ശേഷം വമ്പിച്ച പ്രകടനത്തോടെ മേപ്പയ്യൂർ ടൗണിൽ ജൈത്രയാത്ര സമാപിച്ചു.

