headerlogo
politics

സംവിധായകൻ പിടി കുഞ്ഞു മുഹമ്മദിനെതിരെ ലൈംഗികാതിക്രമണ കേസ്

കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് പരാതി കൈമാറിയത്

 സംവിധായകൻ പിടി കുഞ്ഞു മുഹമ്മദിനെതിരെ ലൈംഗികാതിക്രമണ കേസ്
avatar image

NDR News

08 Dec 2025 10:14 PM

തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകൻ പിടി കുഞ്ഞു മുഹമ്മദിനെതിരെ കേസെ‌ടുത്തു. ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്ഐആർ. മുൻ എംഎൽഎയും സിപിഎം സഹ യാത്രികനുമാണ് പി ടി കുഞ്ഞുമുഹമ്മദ്. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ്. 

    കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി പൊലീസിന് പരാതി കൈമാറി. പൊലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന സ്ക്രീനിംഗിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. 

 

    Tags:
  • Se
NDR News
08 Dec 2025 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents