വാല്യക്കോട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പേരാമ്പ്രക്കടുത്ത് പാല്യക്കോടാണ് സംഭവം. വാല്യക്കോട് നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ പ്രകടനത്തിനിടയിലാണ് പ്രവർത്തകൻ കുഴഞ്ഞു വീണത്. വാല്യക്കോട് നാഗത്ത് മൊയ്തി ഹാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നൊച്ചാട് പഞ്ചായത്ത് മൂന്നാം വാർഡായ വാല്യക്കോട് നടന്ന പ്രകടനത്തിനിടെയാണ് മൊയ്തി ഹാജി കുഴഞ്ഞു വീണത്. തുടർന്ന് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലി രിക്കെയാണ് മരണം സംഭവിച്ചത്.
വാട്ടർ അതോറിറ്റി റിട്ടയേർഡ് ജീവനക്കാരനാണ്. സി.പി.എം വാല്യക്കോട് ടൗൺ ബ്രാഞ്ച് അംഗമാണ്. പുരോഗമന കലാ സാഹിത്യ സംഘം ഇ.എം.എസ് പഠനകേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ: കദീശ. മക്കൾ: സുബൈദ (തിക്കോടി), സക്കീന (പെരുമാൾപുരം), ഫൈസൽ (സിവിൽ എഞ്ചിനിയർ) '

