ബാലുശ്ശേരിയിൽ പോരാട്ടം പ്രവചനാതീതം എൽഡിഎഫ് നിലനിർത്തുമോ ? യുഡിഎഫ് പിടിച്ചെടുക്കുമോ?
വാർഡ് വിഭജനം കൊണ്ട് മൂന്നു മുന്നണികൾക്കും ചെറുതല്ലാത്ത നേട്ടമാണുണ്ടായത്
ബാലുശ്ശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ ഇത്തവണ പ്രവചനാതീത പോരാട്ടമാണ് നടക്കുന്നത്. ഭരണത്തുടർച്ചക്കായി പോരാട്ടം മുറുക്കി എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും കച്ചമുറുക്കിയതോടെ ബാലുശ്ശേരി ആർക്ക് അനുകൂലമാകും എന്നത് പ്രവചനാതീതമായിരിക്കുകയാണ്. ഏതാണ്ട് അരനൂറ്റാണ്ടോളം നീണ്ട എൽഡിഎഫിന്റെ തുടർച്ചയായ ഭരണത്തിൽ വികസന രാഹിത്യത്തിലാണ്ട ബാലുശ്ശേരിയെ ഇത്തവണ തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസമാണ് യുഡിഎഫിന് ഉള്ളത്. ആകെയുള്ള 18 വാർഡുകളിൽ 12ലും വിജയം ഉറപ്പിച്ചിരിക്കയാണ് എൽ.ഡി.എഫ്. ഇടതിന് ഭരണം നിലനിർത്തണമെങ്കിൽ ചുരുങ്ങിയത് 10 വാർഡുകളെങ്കിലും ലഭിക്കണം. കഴിഞ്ഞ തവണ ഒമ്പതു വാർഡുകൾ ഇടതിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന് നഷ്ടപ്പെട്ട മൂന്നു വാർഡുകൾ ഇത്തവണ തിരിച്ചു പിടിക്കുമെന്നാണ് യു.ഡി. എഫ് നേതാക്കൾ പറയുന്നത്.
വാർഡ് വിഭജനം കൊണ്ട് മൂന്നു മുന്നണികൾക്കും ചെറുതല്ലാത്ത നേട്ടമാണുണ്ടായത്. എൻ.ഡി.എ ചില വാർഡുകളിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചായത്തിലെ 7, 8, 9 വാർഡുകളിൽ എൻ.ഡി.എ പോരാട്ടം യു.ഡി.എഫിന് എതിരായാണ്. കോൺഗ്രസിന്റെ വോട്ട് ചോ ർച്ച ലക്ഷ്യമിട്ടാണ് വാർഡ് വിഭജനം പോലും നടന്നിട്ടുള്ളതെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. വാർഡ് വിഭജന ത്തിൽ എട്ടാം വാർഡിലേക്ക് കോ ൺഗ്രസ് വോട്ടുകൾ വർധിച്ചപ്പോൾ ഏഴാം വാർഡിലേക്ക് ബി.ജെ. പി വോട്ടുകളാണ് ചേക്കേറിയത്. ഒമ്പതാം വാർഡിൽ ബി.ജെ. പി വോട്ടുകൾ കുറഞ്ഞപ്പോൾ യു.ഡി.എഫ് വോട്ടുകൾ വർധിച്ചതായും കാണാം. 16, 17, വാർഡു കളിലും യു.ഡി.എഫ് അനുകൂ ലമാണ്. മറ്റു വാർഡുകളെല്ലാം ഏതാണ്ട് എൽ.ഡി.എഫ് അനുകൂലമാണ്.

