ബിജെപിക്ക് വോട്ട് പിടിക്കാൻ ചാക്യാരും എത്തി
ബൂത്ത് പ്രസിഡന്റ് ശങ്കരൻ കെ.കെ. നേതൃത്വം നൽകി
അരിക്കുളം: ഗ്രാമപഞ്ചായത്ത് കാരയാട് വാർഡ് 2ൽ മത്സരിക്കുന്ന എൻ ഡി എ ബി ജെ പി സ്ഥാനാർത്ഥി ചന്ദ്രൻ ഇസ്ക്രയ്ക്ക് വേണ്ടി ചാക്യാർ വോട്ടുപിടിക്കാനെത്തിയത് ശ്രദ്ധ്യേയമായി. വീടുകൾ തോറും കയറിയിറങ്ങി കേന്ദ്ര പദ്ധതികളെ കുറിച്ച് വാർഡിന്റ വികസന മുരടിപ്പിനെ കുറിച്ചും ചാക്യാർ വോട്ടർമാരോട് സംവദിച്ചു.
ബൂത്ത് പ്രസിഡന്റ് ശങ്കരൻ കെ.കെ. നേതൃത്വം നൽകി. രാധാകൃഷ്ണൻ കോമത്ത്,ഗംഗാധരൻ കാളിയത്ത്, കൃഷ്ണൻ വള്ളിൽ എന്നിവരും സ്ഥാനാർഥിയും കൂടെയുണ്ടായിരുന്നു.

