പാലക്കാട് വോട്ടർമാർക്ക് താമര പൂജിച്ചു നൽകി ബിജെപിക്കെതിരെ പരാതി
നഗരസരയിലെ പത്തൊമ്പതാം വാർഡ് കൊപ്പത്താണ് പൂജിച്ച താമര വിതരണം ചെയ്തത്
പാലക്കാട്: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്ത് എന്നാണ് പരാതി.
സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്റ്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിൻ കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

