കോഴിക്കോട് ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കനത്ത പോളിംഗ്; ഏറ്റവും കൂടുതൽ രാമനാട്ടുകരയിൽ
ഇതിനകം ആകെ പോളിങ് ശതമാനം അറുപത് കടന്നു
കൊയിലാണ്ടി: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കനത്ത പോളിംഗ് ആണ് നടക്കുന്നത്. ഇതിനകം ആകെ പോളിങ് ശതമാനം അറുപത് കടന്നു.
നഗരസഭകളിൽ രാമനാട്ടുകര നഗരസഭയിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 2.44 വരെയുളള കണക്ക് പ്രകാരം ഇവിടെ 66.88% പോളിങ് രേഖപ്പെടുത്തി. ഫറോക്ക് നഗരസഭയിലാണ് ഏറ്റവും കുറവ്. ജില്ലയിലെ നഗരസഭകളിലെ കണക്കുകൾ ഇങ്ങനെ: കൊയിലാണ്ടി - 58.15%,വടകര - 60.06%, പയ്യോളി- 59.17%, രാമനാട്ടുകര-66.88%, ഫറോക്ക്- 56.29%, കൊടുവള്ളി- 60.1%, മുക്കം-61.59%

