കോഴിക്കോട് പോളിംഗ് 50 ശതമാനം കടന്നു; തോടന്നൂരിലും ചങ്ങരോത്തും കൊടുവള്ളിയിലും വോട്ടിംഗ് മെഷീൻ തകരാറിലായി
ഉച്ചവരെ അത്തോളിയിൽ 48.47 ശതമനം. ഉള്ളിയേരിയിൽ 47.64 ശതമാനം പോളിങ്ങ്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 50 കടന്നു. ഉച്ചയ്ക്ക് 2.30 ൻ്റെ കണക്കനുസരിച്ച് 57.74 ശതമാനമാണ് കോഴിക്കോട്ടെ പോളിംഗ്. 53% കടന്ന മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. വടകര ചോറോടും തോടന്നൂരിലും വോട്ടിംഗ് മെഷീൻ തകരാറിനെ തുടർന്ന് വോട്ടെടുത്ത് തടസ്സപ്പെട്ടു. ചോറോട് പഞ്ചായത്തിലെ 23 ആം വാർഡ് ബൂത്ത് ഒന്നിലാണ് മെഷീൻ തകരാറിലായത്. തോടന്നൂർ മാപ്പിള എൽ പി സ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ തകരാറിനെ തുടർന്ന് വോട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നു. കൊടിയത്തൂർ പഞ്ചായത്തിലും മെഷീൻ തകരാറിലായി വോട്ട് തടസ്സപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാർഡിൽ വോട്ടിംഗ് മെഷീൻ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വോട്ടെടുപ്പിന് തടസ്സം നേരിട്ടു. രാവിലെ 10 മണി മുതൽ 10.25 വരെയായിരുന്നു വോട്ടെടുപ്പ് നിർത്തിവച്ചത്. മെഷീനിലെ ബട്ടൺ പ്രവർത്തനം നിലച്ചതാണ് തകരാറിന് കാരണം. പിന്നീട് വിദഗ്ധർ എത്തി തകരാറ് പരിഹരിച്ച് വോട്ടിംഗ് തുടർന്നു. ഉണ്ണികുളം വാർഡ് 12 ഇരുമ്പോയിൽ വാർഡിൽ പൂനൂർ കേളോത്ത് ജി എൽ പി സ്കൂളിൽ ബൂത്ത് ഒന്ന് മെഷീൻ തകരാർ ആയതിൽ തുടർന്ന് വോട്ടെടുപ്പ് തുടങ്ങാനായില്ല. പകരം മെഷീൻ എത്തിച്ചെങ്കിലും അതും തകരാറിലായി. തുടർന്ന് 9മണിക്ക് വരി നിന്ന വോട്ടർമാർക്ക് നൽകി പുറത്തു കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കൊടുവള്ളി നഗരസഭ 26 ഡിവിഷൻ നരൂക്ക് മദ്രസയിലെ ബൂത്തിൽ വോട്ടിംഗ് മെഷീനും കേടായി. കടലുണ്ടി പഞ്ചായത്ത് ആലുങ്ങർ വാർഡിൽ രണ്ടാം നമ്പർ ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. ഉച്ചവരെ അത്തോളിയിൽ 48.47 ഉള്ളിയേരിയിൽ 47.6 നാലും ശതമാനം വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി മേഖലയിലും നല്ല കോളിംഗ് ആണ് ഉച്ചയോടെ 40% കടന്നു.ഒരു മണിയോടെ ജില്ലയിലെ മൊത്തം പോളിംഗ് 50% പിന്നിട്ടു.

