headerlogo
politics

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8ന് തുടങ്ങും

ജില്ലയില്‍ 20 കേന്ദ്രങ്ങള്‍.

 തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8ന് തുടങ്ങും
avatar image

NDR News

13 Dec 2025 07:02 AM

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഇന്ന് എണ്ണല്‍ നടക്കും. 12 ബ്ലോക്കുതല കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തു കളുടെയും ഏഴ് നഗരസഭ തലങ്ങളില്‍ അതാത് നഗരസഭ കളുടെയും വോട്ടെണ്ണും.

   നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രം. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പ്ലാനിംഗ് ഹാളില്‍ എണ്ണും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായി രിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് വരണാധി കാരികളുടെ ടേബിളിലാണ് എണ്ണുക.വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ഇതിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഏഴു മണിയോടുകൂടി സ്ട്രോങ് റൂം തുറക്കും. ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. ആദ്യം വരണാധികാരി യുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും.

   വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക. പോസ്റ്റല്‍ വോട്ടുകളില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ 8 മണിക്കുളളില്‍ വന്ന ബാലറ്റുകള്‍ മാത്രമാണ് എണ്ണുക. വാര്‍ഡ്/ഡിവിഷന്‍ തരം തിരിച്ച ശേഷമാണ് ഇവ എണ്ണാനായി എടുക്കുക. 

    സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ട് എണ്ണുക. ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ത്ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരു ടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വെയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെയായിരിക്കും എണ്ണുക. 

NDR News
13 Dec 2025 07:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents