കുത്തൊഴുക്കിലും അത്തോളിയും ചേളന്നൂരും തിരിച്ചുപിടിച്ച് എൽഡിഎഫ്
കഴിഞ്ഞ തവണയും സംസ്ഥാനത്തെ പൊതു പ്രവണതയ്ക്ക് വിരുദ്ധമായിരുന്നു അത്തോളി
അത്തോളി : സംസ്ഥാനത്തുടനീളം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ കുത്തൊഴുക്ക് അത്തോളിയെ പക്ഷേ ബാധിച്ചില്ല. 2020ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തുരുത്തായി മാറിയ അത്തോളി ഇത്തവണ തരംഗത്തിലും യുഡിഎഫിനെ കൈവിട്ട് എൽഡിഎഫിന് ഒപ്പം നിന്നു. ഇത്തവണ 6 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ഇരട്ടിയോളം സീറ്റുമായി 12 സീറ്റോടെ എൽഡിഎഫ് ഭരണം പിടിച്ചു. 2020ൽ യുഡിഎഫിന് 12 സീറ്റ് ലഭിച്ചിരുന്നു എൽഡിഎഫിന് നാല് സീറ്റാണ് ലഭിച്ചത്. എൻഡിഎയുടെ ഒരു സീറ്റ് ഇത്തവണ നഷ്ടമായി. 2015 ൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭരണം പിടിച്ചത്. അന്ന് യുഡിഎഫിന് 8 സീറ്റും എൽഡിഎഫിന് 9 സീറ്റുമാണ് ലഭിച്ചത്.
എൽഡിഎഫിൽ നിന്നും കഴിഞ്ഞ തവണ തിരിച്ചുപിടിച്ച ചേളന്നൂർ പഞ്ചായത്ത് ഇത്തവണ എൽഡിഎഫ് സ്വന്തമാക്കി.ഒരു സീറ്റ് വ്യത്യാസത്തിൽ 11 എതിരെ 12 സീറ്റ് നേടിയാണ് എൽഡിഎഫ് ഇവിടെ ഭരണം ഉറപ്പിച്ചത്. 2020 12 സീറ്റ് നേടി യുഡിഎഫ് ഭരണം പിടിച്ചപ്പോൾ 9 സീറ്റുമായി എൽഡിഎഫ് പിറകിലായി.

