യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വനിത കുഴഞ്ഞു വീണ് മരിച്ചു
തെരഞ്ഞെടുപ്പിൻ്റെ ഫലം വന്ന ദിവസമായിരുന്നു അന്ത്യം
തിരുവനന്തപുരം: മുൻ യു.ഡി.സിലറും ഇത്തവണത്തെ സ്ഥാനാർത്ഥി യായിരുന്ന വി.ആർ സിനി കുഴഞ്ഞു വീണു മരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ഫലം വന്നതിന്റെ അവസാന ദിവസമായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില് കുഴഞ്ഞുവീണാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുക യായിരുന്നു. സിനിയുടെ മരണത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ അനുശോചനമറിയിച്ചു.
കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി നഗരമാണെന്നും സിനിയ ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ച പോരാളിയായിരുന്നുവെന്നും അദ്ദേഹം അനുസ്‌മരിച്ചു. വെറും 26 വോട്ടിനാണ് ഇന്നലെ പരാജയപ്പെട്ടത്. 44 വോട്ട് ഇതേ പേരിലുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു.

