ബാലുശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും
കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം
ബാലുശ്ശേരി: ബാലുശ്ശേരി എട്ടാം വാർഡിലെ കോൺഗ്രസ്സ് പ്രവർത്തകനായ കുന്നക്കാമ്പലത്ത് ശ്രീവത്സന്റെ വീട് അർദ്ധരാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ ആക്രമിച്ച് നാശനഷ്ടം വരുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
അക്രമത്തിന്റെ മറവിൽ പ്രവർത്തിച്ചവരെ പോലീസ് കണ്ടെത്തുകയും അവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. കെ പി സി സി മെമ്പർമാരായ കെ. രാമചന്ദ്രൻമാസ്റ്റർ, കെ. എം. ഉമ്മർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ട് വി. ബി. വിജീഷ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി. സി. വിജയൻ, യു. കെ. വിജയൻ മാസ്റ്റർ, സി. വി. ബഷീർ, രാജേന്ദ്രൻ മാസ്റ്റർ ചാക്യണ്ടി, വി. സി. ശിവദാസൻ മാസ്റ്റർ, എൻ. പ്രഭാകരൻമാസ്റ്റർ ഹരിദാസൻ കുന്നോത്ത്, ശ്രീമതി. ചർമ്മസുധ, ഭാസ്കരൻ. കെ. കിണറുള്ളത്തിൽ ആർ. പി. സുബ്രഹ്മണ്യൻ, ബാലകൃഷ്ണൻ കിഴക്കയിൽ, രവി തഞ്ചാല ക്കുന്നുമ്മൽ, ബാബു. ടി. കെ. തഞ്ചാലക്കുന്നുമ്മൽ, , മനോജ് കുന്നോത്ത് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

