ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തിൽ മത്സരിച്ച വിജയകുമാരൻ നായരാണ് മരിച്ചത്. ഫല പ്രഖ്യാപന ദിവസം വിജയകുമാർ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു. മണമ്പൂർ വാർഡിൽ നിന്നാണ് വിജയകുമാർ ജനവിധി തേടിയത്.

