തൊഴിലുറപ്പ് പദ്ധതി അട്ടിമറിയിൽ യൂത്ത് ലീഗ് പ്രതിഷേധം
ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ മുപ്പതോളം പേർ പങ്കെടുത്തു
നടുവണ്ണൂർ : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ നടുവണ്ണൂരിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് അധ്യക്ഷൻ ശിഹാബ് കാവിൽ, ജനറൽ സെക്രട്ടറി ബീർബൽ സാദിഖ്, മുഫ്ലിഹ്, വി പി നബിലു, മുഹമ്മദ് ഷാനി, ഹാഫിസ്, ജെറീഷ് എ കെ, റിയാസ് ചെമ്മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.

