ബാലുശ്ശേരി ബ്ലോക്ക് മെംബർമാരെ യു.ഡി.എഫ് അനുമോദിച്ചു
എസ്ടിയു അഖിലേന്ത്യ അദ്ധ്യക്ഷൻ അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ 16 സീറ്റിൽ 8 സീറ്റ് നേടി ചരിത്ര വിജയം നേടിയ യു.ഡി.എഫ് മെമ്പർമാരെ ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗം അനുമോദിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതായി നേതൃയോഗം വിലയിരുത്തി. ബാലുശ്ശേരി ,നടുവണ്ണൂർ പഞ്ചായത്തുകകളിൽ എൽഡിഎഫ് ൽ നിന്ന് യു ഡി എഫ് ഭരണം പിടിച്ചെടുക്കുകയും ഉണ്ണികുളം, കൂരാച്ചുണ്ട്, പഞ്ചായത്തുകളിൽ ഭരണം നില നിർത്തുകയും ചെയ്തു
കോട്ടൂരിൽ 20ൽ 10 സീറ്റ് നേടി മികച്ച വിജയം നേടിയാതായും യോഗം വിലയിരുത്തി. തൊഴിലുറപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ പ്രതിഷേധ ജാഥയും ധർണ്ണയും നടത്തും. യോഗത്തിൽ ചെയർമാൻ പി.മുരളീധരൻ നമ്പുതിരി അധ്യക്ഷത വഹിച്ചു. എസ് ടിയു അഖിലേന്ത്യ അദ്ധ്യക്ഷൻ അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ: നിസാർ ചേലേരി , കെ.പി.സി.സി മെംബർ കെ.ബാലകൃഷ്ണൻ കിടാവ്, കെ.രാമചന്ദ്രൻ മാസ്റ്റർ, കെ. അഹമ്മദ് കോയ മാസ്റ്റർ,നാസർ എസ്റ്റേറ്റ് മുക്ക്, കെ. എം ഉമ്മർ,ഒ.കെ അമ്മദ്, എ. കെ അബ്ദുസമദ്, വരുൺ കുമാർ ബ്ലോക്ക് മെംബർമാരായ വൈശാഖ് കണ്ണോറ, അരുൺ ജോസ്,അസ്ലം കുന്നുമ്മൽ അഭിജിത് ഉണ്ണികുളം, ഫാതിമ ഷാനവാസ്, സിജില രജീഷ്, ഷബ്‌ന ടീച്ചർ, പുഷ്പ ടീച്ചർ എന്നിവർ സംസാരിച്ചു.

