മേപ്പയ്യൂരിൽ ഇബ്രാഹിം രക്തസാക്ഷി ദിനം സംഘാടക സമിതി രൂപീകരിച്ചു
രക്തസാക്ഷി വാർഷികം ഡിസംമ്പർ 28 ന് മേപ്പയ്യൂരിൽ നടക്കും
മേപ്പയ്യൂർ : എടത്തിൽ ഇബ്രാഹിമിന്റെ 38-മത് രക്തസാക്ഷി വാർഷികം ഡിസംമ്പർ 28 ന് മേപ്പയ്യൂരിൽ സി.പി.ഐ. എം സൗത്ത് - നോർത്ത് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. രക്തസാക്ഷി സ: ഉണ്ണര സ്മാരക ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു.
പി.പി.രാധാകൃഷ്ണൻ ,കെ രാജീവൻ, കെ.കുഞ്ഞിരാമൻ, വി.മോഹനൻ എന്നിവർ സംസാരിച്ചു. പി.ടി. ബാലൻസ്വാഗതം പറഞ്ഞു. ഭാരവാഹികൾ കെ.ടി.രാജൻ (ചെയർമാൻ) പി.ടി. ബാലൻ (സെക്രട്ടറി) വി.മോഹനൻ (ഖജാൻജി )

