വടകരയിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ
ലീഗ് പ്രവർത്തകർ വടകര പോലീസിൽ പരാതി നൽകി
വടകര: മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ. കൈയ്യും കാലും വെട്ടുമെന്നും കൊലപ്പെടുത്തുമെന്നടക്കമുള്ള മുദ്രാവാക്ക്യങ്ങളാണ് എസ്.ഡി.പി.ഐ പ്രവർത്തകർ മുഴക്കിയത്. ഇതിനെതിരെ ലീഗ് നേതൃത്വം പോലീസിൽ പരാതി നൽകി.
തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ എസ്.ഡി.പി.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചുവെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് കൊലവിളി മുദ്രാവാക്ക്യം നടത്തിയത്. ഇന്നലെ രാത്രിയാണ് വടകരടൗണിൽ പ്രധിഷേധ പ്രകടനം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ വടകര പോലീസിൽ പരാതി നൽകി. പരാതിയിൽ പോലീസ് കേസ്സെടുത്തു. തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വലിയ തോതിലുള്ള സംഘർഷം എസ്.ഡി.പി.ഐ- ലീഗ് പ്രവർത്തകർ തമ്മിൽ വടകരയിൽ ഉണ്ടായിരുന്നു. അഴിയൂരിൽ ലീഗ് പ്രവർത്തകന്റെ വീട്ടിൽ അക്രമം നടത്തിയതിനും ചോമ്പാല പോലീസ് കേസ്സെടുത്തിരുന്നു.

