ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദു വംശഹത്യയ്ക്കെതിരെ പേരാമ്പ്രയിൽ പ്രതിഷേധം
ബിജു കിഴക്കൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു
പേരാമ്പ്ര: ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദു വംശഹത്യയ്ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പരിപാടി നിഖിൽ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു, പലസ്തീന് വേണ്ടി കണ്ണീരൊഴുക്കുന്ന ഇടത് വലത് പാർട്ടികൾ സാംസ്കാരിക നായകന്മാർ ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്ക് എതിരെ ഒന്നും മിണ്ടാത്തത് ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ബിജു കിഴക്കൻ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. വിഷ്ണു ചേനോളി, ഉധീഷ് വാല്യക്കോട്,ചന്ദ്രൻ കാരയാട്, ധനേഷ് പുറ്റംപൊയിൽ, വിജേഷ് കുണ്ടൂക്കര, ജയകൃഷ്ണൻ ചെറുവണ്ണൂർ, എന്നിവർ സംസാരിച്ചു.

