റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന പ്രസിഡണ്ട് പി എൻ രജനിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്
കോഴിക്കോട്: 2026 ഫെബ്രുവരി 7, 8 തിയ്യതികളിൽ വയനാട് ജില്ലയിൽ നടക്കുന്ന കേരള ഗവണ്മെന്റ് റേഡിയോഗ്രാഫർസ് അസോസിയേഷന്റെ ( കെ ജി ആർ എ) സമ്മേളന ലോഗോ ബഹുമാനപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കേളു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീമതി. പി. എൻ.രജനിക്ക് നൽകി പ്രകാശനം ചെയ്തു. മാനന്തവാടിക്കടുത്തുള്ള, കോമാച്ചി ഫോട്ടോഗ്രാഫിക് തീം പാർക്കിൽ ഫെബ്രുവരി 8 ന് നടക്കുന്ന പൊതു സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. കേളു ഉദ്ഘാടനം ചെയ്യും. വയനാട് ഡിഎംഒ, മാനന്തവാടി മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗം മേധാവി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കേരളത്തിൽ ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാരുടെ ഒരേ ഒരു സംഘടനയാണ് കെ ജി ആർ എ. എക്സ് റേ, സ്കാനിങ്, ഡെന്റൽ റേഡിയോളജി, ഡി എസ്. എ പോലുള്ള ഇന്റർവെൻഷണൽ റേഡിയോളജി, ക്യാൻസർ ചികിത്സ വിഭാഗമായ റേഡിയോതെറാപ്പി, ന്യൂക്ലിയർ മെഡിസിൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാരുടെ ഒരു കൂട്ടായ്മ യാണിത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും നേരിട്ട് ഇടപെടുന്ന ഒരു വിഭാഗമാണ് റേഡിയോഗ്രാഫർമാർ. ഈ ഇടപെടൽ ഏറ്റവും സൗഹാർദപരമാക്കാനും, അനുകമ്പ നിറഞ്ഞതാക്കാനുമായി അംഗങ്ങളെ പരിശീലിപ്പിക്കുന്നു. മെഡിക്കൽ സയൻസിലെ ഏറ്റവും വേഗത്തിൽ വികസിച്ചു വരുന്ന ശാഖയാണ് റേഡിയോളജി. നിത്യേനെ എന്നോണം പുതിയ പുതിയ ഉപകരണങ്ങൾ വരുന്നു.ഈ ഉപകരണങ്ങളെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി, അവരെ ടെക്നിക്കലി അപ്ഡേറ്റഡ് ആക്കി നിർത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തുന്നത് സംഘടനയാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.ഫെബ്രുവരി 7 ആം തിയ്യതി "വയനാടിനെ അറിയുക" എന്ന രീതിയിൽ വയനാടിനെ തൊട്ടറിയാനുള്ള ഒരു യാത്ര, കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരി എന്നിവ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. കോമാച്ചി പാർക്കിൽ ആണ് സമ്മേളന പ്രതിനിധികൾക്ക് താമസം ഒരുക്കിയിരിക്കുന്നത്.

