ടി നിബിത മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; സുനിൽ വടക്കയിൽ വൈസ് പ്രസിഡന്റ്
പതിമൂന്ന് വാർഡുകളിൽ വിജയിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്
മേപ്പയ്യൂർ: ടി നിബിത മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റാകും. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ ' പഞ്ചായത്തിലെ പതിനെട്ടാം വാർഡായ നരിക്കുനിയിൽ നിന്നാണ് വിവിധ തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്.കായലാടിൽ നിന്നുള്ള പഞ്ചായത്തംഗമായ സുനിൽ വടക്കയിൽ വൈസ് പ്രസിഡന്റ്റാകും.
നേരത്തെ പഞ്ചായത്തംഗ മായതിൻ്റെയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റിയംഗമായതിൻ്റെയും പരിചയ സമ്പത്തുണ്ട് സുനിലിന്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സുനിൽ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. നിലവിൽ ലോക്കൽ കമ്മിറ്റിയംഗമാണ്. 19 വാർഡുകളുള്ള മേപ്പയ്യൂർ പഞ്ചായത്തിൽ പതിമൂന്ന് വാർഡുകളിൽ വിജയിച്ചാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. ആറ് വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു.

