headerlogo
politics

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ഡി രാജസിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ഡി രാജ

സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ കോഴിക്കോട്ട് സെമിനാർ

 സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ഡി രാജസിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ഡി രാജ
avatar image

NDR News

26 Dec 2025 07:16 AM

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

     സംഘടന ശക്തി കുറയുന്നത് നൂറാം വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വലിയ ആശങ്കയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും, ദേശീയ സെക്രട്ടറിയായ താന്‍ അതിന് മുന്‍കൈ എടുക്കുമെന്നും രാജ വ്യക്തമാക്കി. വല്യേട്ടന്‍ മനോഭാവം കേരളത്തില്‍ സിപിഎമ്മിനുണ്ടെങ്കില്‍ അവരാണ് മറുപടി പറയേണ്ടതെന്നും പിഎം ശ്രീയില്‍ സിപിഐയുടെ നിലപാട് ഒടുവില്‍ അംഗീകരിച്ചെന്നും രാജ വ്യക്തമാക്കി.

 

 

    Tags:
  • Cp
NDR News
26 Dec 2025 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents