കൊച്ചിയിൽ യുഡിഎഫിലെ വികെ മിനിമോൾ ചെയർപേഴ്സൺ;തൃശ്ശൂരിൽ നിജി ജസ്റ്റിൻ, കോഴിക്കോട് സദാശിവം
തിരുവനന്തപുരത്ത് വിവി രാജേഷ്;കണ്ണൂർ കോർപ്പറേഷൻ പി ഇന്ദിര ചെയർപേഴ്സൺ
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർ പേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ആരംഭിച്ചു.മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്ക് ആരംഭിച്ചു. കൊച്ചിയിൽ ചെയർപേഴ്സൺ ആയി യുഡിഎഫിലെ വികെ മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു.48 വോട്ടുകൾക്കാണ് മിനിമോൾ വിജയിച്ചത്. തൃശ്ശൂരിൽ നിജി ജസ്റ്റിൻ മേയറായി. തിരുവനന്തപുരത്ത് ബിജെപിയിലെ വിവി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷനിലെ സ്വതന്ത്രൻ ബിജെപിയെ പിന്തുണച്ചു. കോഴിക്കോട് സദാശിവമാണ് മേയർ . കൽപ്പറ്റയിൽ എൽഡിഎഫിലെ വിശ്വനാഥൻ ചെയർമാനായി. കൊല്ലത്ത് യുഡിഎഫിലെ എ കെ ഹസീഫ് മേയറായി. തൊടുപുഴയിൽ നഗരസഭ അധ്യക്ഷയായി മുസ്ലിംലീഗിലെ സാബിറ തെരഞ്ഞെടുക്കപ്പെട്ടു.തലശ്ശേരി നഗരസഭയിൽ സിപിഎമ്മിലെ കാരായി ചന്ദ്രശേഖരനാണ് മേയർ. കണ്ണൂർ കോർപ്പറേഷന്റെ മേയർ കോൺഗ്രസിലെ പി ഇന്ദിരയാണ്.ഇന്ദിരയ്ക്ക് 36 വോട്ടുകൾ ലഭിച്ചു. പാലാ മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സൺ ആയി യുഡിഎഫ് ബാനറിൽ മത്സരിച്ച ദിയ നടുക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.
തൃശ്ശൂർ കോർപ്പറേഷൻ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിനെതിരെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ലാലി ജയിംസ് രംഗത്ത് വന്നു. നേതൃത്വം പണം വാങ്ങിയാണ് തന്നെ തടഞ്ഞതെന്ന് അവർ ആരോപിച്ചു. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.

