നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് ലീഗിൻറെ മതേതര മാതൃകയായി പി സുജ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി നടുവണ്ണൂർ ഡിവിഷൻ മെമ്പർ ഫാത്തിമ ഷാനവാസ്
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ മുസ്ലിം ലീഗ് പ്രതിനിധി പി സുജ തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ 11 വോട്ട് നേടിയാണ് സുജ വിജയിച്ചത്. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിൽ പിന്നോക്ക വിഭാഗ പ്രതിനിധി സ്മിജിയെ വൈസ് പ്രസിഡണ്ടാക്കിയ മുസ്ലിംലീഗിന്റെ മതേതര നിലപാടിന് സമാനമാണ് നടുവണ്ണൂരിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സുജയുടെ വരവ്.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി രണ്ടാമത്തെ ടേമിലാണ് പി സുജ മുസ്ലിം ലീഗ് ബാനറിൽ മെമ്പർ ആകുന്നത്. സുജയേക്കാൾ പാർട്ടിയിൽ സീനിയർ ആയവർ അടക്കം നാലോളം പേർ ഉണ്ടായിട്ടും പി സുജയെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് മുസ്ലിം ലീഗിൻറെ വിശാല കാഴ്ചപ്പാടിന് തെളിവാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. മുസ്ലിംലീഗിലെ വനിത സ്ഥാനാർത്ഥികളെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ജാതീയമായ അധിക്ഷേപം വരെ നടത്തിയവർക്കുള്ള കനത്ത തിരിച്ചടിയാണ് സുജയുടെ സ്ഥാനാരോഹണ മെന്നും അനുഭവപരിചയം വെച്ച് ഏറ്റവും മികച്ച പ്രവർത്തനം നടത്താൻ സുജയ്ക്ക് സാധിക്കുമെന്നും നേതാക്കൾ പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി നെടുവണ്ണൂർ ഡിവിഷനിൽ നിന്നുള്ള മുസ്ലിംലീഗ് പ്രതിനിധി ഫാത്തിമ ഷാനവാസ് ജയിച്ചത് നെടുമണ്ണൂരിലെ മുസ്ലിം ലീഗിന് ഇരട്ടി മധുരമായി.

