ചെറുവണ്ണൂരിൽ പി.എം.ജാനു ചരമ വാർഷികം ആചരിച്ചു
ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ വത്സൻ ഉദ്ഘാടനം ചെയ്തു
ചെറുവണ്ണൂർ : മഹിളാ ജനത നേതാവും, സോഷ്യലിസ്റ്റ് -ജനതാ പ്രസ്ഥാനങ്ങളിലെ സജീവ സന്നിദ്യവുമായിരുന്ന പി. എം. ജാനുവിന്റെ ഒന്നാം ചരമ വാർഷികം ആർ ജെ ഡി ചെറുവണ്ണൂർ കുട്ടോത്ത് വാർഡ് കമ്മിറ്റി യുടെ അഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ വത്സൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ അനുസ്മരണപ്രഭാഷണം നടത്തി.
സർഗം രാഗേഷ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.സുജിത്, പഞ്ചായത്ത് പ്രസിഡന്റ് സി പി ഗോപാലൻ, സി സുരേന്ദ്രൻ, കെകെ ബാലകൃഷ്ണൻ, സുധീഷ് എ കെ,മോഹനൻ കെ തുടങ്ങിയവർ സംസാരിച്ചു. കാലത്ത് സ്മൃതി കുടീരത്തിൽ നടന്ന പുഷ്ർച്ചനയ്ക്ക് എൻ കെ മോഹനൻ, പാലോത്ത് ശ്രീധരൻ, ബവീഷ് ടി കെ, യൂസഫ്, വി എം ശാന്ത, വിജീഷ് പി, നിഷ യു ആർ,അഭിലാഷ്,പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

