മഹാത്മാഗാന്ധി തൊഴിലുപ്പ് പദ്ധതി തകർക്കാനുള്ള ശ്രമം ചെറുക്കും
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ സായാഹ്ന ധർണ്ണ
നടുവണ്ണൂർ: രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും അകറ്റുന്നതിന് കോൺഗസ്സ് നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഐ എൻ.ടി യൂ സി ജില്ലാ പ്രസിഡണ്ട് കെ.രാജീവൻ പ്രസ്താപിച്ചു. സ്വന്തമായി യാതൊരു ക്ഷേമപദ്ധതിയും നടപ്പിലാക്കുവാൻ കഴിയാത്ത നരേന്ദ്രമോദി മൻമോഹൻസിംഗ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളത്രയും പേര് മാറ്റി വികലമാക്കി കൊണ്ടിരിക്കുക യാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിക്ഷേധ സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഏ.പി. ഷാജി അദ്ധ്യക്ഷതവഹിച്ചു കാവിൽ പി മാധവൻ, ബ്ലോക്ക് പ്രസിഡണ്ട് കെ. രാജീവൻ, യൂ ഡി എഫ് ചെയർമാൻ എം. സത്യനാഥൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി, അക്ബർഅലി കൊയമ്പ്രത്ത്, ഫായിസ് നടുവണ്ണൂർ, കെ.പി സത്യൻ, വിനോദ് പാലയാട്ട് പ്രസംഗിച്ചു. സജീവൻ മക്കാട്ട്, കെ.പി. പ്രശാന്ത്, പിതാമ്പരൻ വി., സദാനന്ദൻ പാറക്കൽ, ഷീജടീച്ചർ, ഷിബിലി.പി, രേഷ്മബായ് എൻ.വി നബീസ എന്നിവർ നേതൃത്വം നൽകി

