കേരള സീനിയർ സിറ്റിസൺസ് ഫോറം ചാലിക്കര യൂണിറ്റ് യോഗം
നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.കെ. അസ്സൈനാർ മാസ്റ്ററെ ആദരിച്ചു
ചാലിക്കര: കേരള സീനിയർ സിറ്റിസൺസ് ഫോറം ചാലിക്കര യൂണിറ്റ് യോഗം അംഹാസ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംഘടനാ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞിരാമനുണ്ണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അമ്മോട്ടി കൊല്ലിയിൽ ആദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം ചാലിക്കര യൂണിറ്റിലെ മെമ്പറും നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗവുമായ എസ്.കെ. അസ്സൈനാർ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.
ടി.കെ. ഇബ്രാഹിം, കെ. അബൂബക്കർ, ആതിര ബാലൻ നായർ, വി. എം.ബാലൻ,ചാലിക്കര അബ്ദുറഹിമാൻ, തൈക്കണ്ടി അസ്സൈനാർ, കോമത്ത് കുഞ്ഞികൃഷ്ണൻ, രാധ സുന്ദരൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ പ്രഥമ ഫണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിന് കൈമാറി കാരയിൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.കെ. അസ്നൈനാർ മറുമൊഴി നടത്തി. മേയന രാജേന്ദ്രൻ സ്വാഗതവും സി.ആലിക്കുഞ്ഞ് നന്ദിയും പറഞ്ഞു.

