നൊച്ചാട്ട് വാർഡ് മെമ്പർക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം
പഞ്ചായത്തംഗം നിയമവിരുദ്ധമായി ഇടപെടന്നുവെന്ന് പരാതി
വെള്ളിയൂർ: നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജസ്‌ലസിറാജ് തൊഴിലുപ്പ് മേറ്റുമാരോട് എല്ലാ ദിവസവും കാലത്തും വൈകീട്ടും തൊഴിലാളികളുടെ ഫോട്ടോ എടുത്ത് അവരുടെ ഫോണിലേക്ക് അയച്ച് കൊടുക്കാൻ നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിയമ വിരുദ്ധമായി പഞ്ചായത്ത് അംഗം ഇടപെടുന്നു വെന്നാണ് ആക്ഷേപം.
ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെകട്ടറി എന്നിവർക്ക് എൻആർഇജി വർക്കേഴ്സ് യൂണിയൻ നൊച്ചാട് പഞ്ചായത്ത് കമ്മറ്റി നിവേദനം നൽകി. പ്രതിഷേധ സംഗമം സുനിത നാഞ്ഞൂറ ഉദ്ഘാടനം ചെയ്തു. എം രമേശൻ, സനില ചെറുവറ്റ എന്നിവർ സംസാരിച്ചു.

