അരിക്കുളത്ത് ബിന്ദുവിനും, കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി
ജീവകാരുണ്യ പ്രവർത്തകനും, കുരുടിമുക്ക് മസ്ജിദ്ന്നൂർ പ്രസിഡൻ്റുമായ ഇമ്പിച്ച്യാലി സിത്താര വീട് നിർമ്മിച്ച് നൽകിയത്
അരിക്കുളം: ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ സ്വന്തമായി വീടില്ലാത്ത വരപ്പുറത്ത് ബിന്ദുവിനും, കുടുംബത്തിനും ജീവകാരുണ്യ പ്രവർത്തകനും, കുരുടിമുക്ക് മസ്ജിദ്ന്നൂർ പ്രസിഡൻ്റുമായ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി. വാർഡ് മെമ്പർ സ്റ്റിജ അനീഷിൻ്റെ സാന്നിദ്ധ്യത്തിൽ ഇമ്പിച്ച്യാലി സിത്താര താക്കോൽ കൈമാറ്റം നിർവഹിച്ചു. വടകര എം.പി. ഷാഫി പറമ്പിലാണ് വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി, ആവള മുഹമ്മദ്, എൻ.പി. മൊയ്തി, എടച്ചേരി അമ്മദ്, പ്രതീക്ഷ പാലിയേറ്റീവ് സിസ്റ്റർ സിന്ധു, ഇ.കെ. സജീർ, വി.പി.കെ. ലത്തീഫ്, സനൽ അരിക്കുളം, മുജീബ് വരപ്പുറത്ത് എന്നിവർ സംസാരിച്ചു.

