കൊയിലാണ്ടി നഗരസഭയിൽ യുഡിഎഫിന് രണ്ട് സ്റ്റാൻന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ
പൊതുമരാമത്ത്, വിദ്യാഭ്യാസം കലാകായികം അധ്യക്ഷ സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്
കൊയിലാണ്ടി: വർഷങ്ങൾക്ക് ശേഷം കൊയിലാണ്ടി നഗരസഭയിൽ സ്റ്റാൻന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേയ്ക്ക് രണ്ട് യു.ഡി.എഫ് അംഗങ്ങൾ. കെ.എം നജീബ്, ദൃശ്യ എന്നിവരാണ് ഇത്തവണ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്.
പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ദൃശ്യയും വിദ്യാഭ്യാസം കലാകായികം സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം കെ.എം നജീബും ഏറ്റെടുത്തു. മുപ്പത്തി രണ്ടാം വാർഡിൽ നിന്നാണ് കോൺഗ്രസിൻ്റെ ദൃശ്യ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നാൽപ്പത്തി മൂന്നാം വാർഡിൽ നിന്നാണ് കെ.എം നജീബ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

