headerlogo
politics

അസംഘടിത ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം, ബി.എം.എസ്

കേരള ആർട്ടിസാൻസ് സംഘ് (ബി എം എസ് ) ജില്ലാ പ്രതിനിധി സമ്മേളനം പേരാമ്പ്രയിൽ

 അസംഘടിത ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം, ബി.എം.എസ്
avatar image

NDR News

11 Jan 2026 10:01 PM

പേരാമ്പ്ര: ഉയർന്ന അംശാദായം അടച്ചു കൊണ്ടിരിക്കുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികൾക്ക് അംശാദായത്തിന് ആനുപാതികമായി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും, മറ്റു ക്ഷേമനിധികളുമായി താരതമ്യം ചെയ്യുമ്പോൾ അസംഘടിത ക്ഷേമനിധിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ കുറവാണെന്നും, പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്നും അസംഘടിത തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. വിജയൻ ആവശ്യപ്പെട്ടു. കേരള ആർട്ടിസാൻസ് സംഘ് അസംഘടിതം (ബി എം എസ് ) ജില്ലാ പ്രതിനിധി സമ്മേളനം കേളപ്പജി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം

       കെ. ദാമോദരൻ ആധ്യക്ഷത വഹിച്ചു.ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പുരുഷന്മാർക്കും വിവാഹ ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനം പാസ്സാക്കി. അസംഘടിത തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവു ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ബി എം എസ് ജില്ലാ സെക്രട്ടറി ടി.എൻ. പ്രശാന്ത് ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സംഘടനാ റിപ്പോർട്ട്, വരവുചിലവു കണക്കുകൾ അവതരിപ്പിച്ചു. മസ്ദൂർ ഭാരതി മാസികയുടെ പുതിയ വരിക്കാരെ ചേർക്കുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം സി.പി. രാജേഷ് നിർവ്വഹിച്ചു. റീന സഹദേവൻ, കെ.വി. ശെൽവരാജ് പ്രസംഗിച്ചു. സി. മോഹൻദാസ് സ്വാഗതവും, എ.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

   

NDR News
11 Jan 2026 10:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents