സി.പി.എമ്മിന് വരാൻ പോകുന്നത് ബംഗാളിലെ ദുരവസ്ഥ: കെ എം.ഷാജി
ഷുക്കൂർ ഹാജി അനുസ്മരണം കെഎം.ഷാജി ഉൽഘാടനം ചെയ്തു
കൂട്ടാലിട: കേരളത്തിൽ സി പി എമ്മിന് വരാൻ പോകുന്നത് ബംഗാളിലെ ദുരവസ്ഥയാണെന്ന് സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി കെ എം ഷാജി പറഞ്ഞു. കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിടയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഷുക്കൂർ ഹാജിയുടെ അനുസ്മരണവും മുസ്ലിം ലീഗ് സമ്മേളനവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ നിന്നും മുഖം തിരിച്ചു ദുർഭരണം നടത്തുന്ന സർക്കാരിന്റെ അന്ത്യം കുറിച്ച് വരാൻ പോകുന്ന തിരെഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വിജയം വരിച്ച് അധികാരത്തിൽ വന്ന ഭരണ സമിതി അംഗങ്ങൾ സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. എം പി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗ് സെക്രട്ടറി വെങ്ങളം റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ,സിപി എ.അസീസ്, സാജിദ് കോറോത്ത്,കെ.അമ്മദ് കോയ, കല്ലൂർ മുഹമ്മദലി,പി ടി.അഷ്റഫ്, നാസർ എസ്റ്റേറ്റ് മുക്ക്,ഡോ: നിസാർ ചേലേരി, എം.കെ.അബ്ദുസ്സമദ്, എം.പോക്കാർകുട്ടി, സൈഫുള്ള പാലൊളി, കെ.മജീദ്, സക്കീർ സി കെ, റസാഖ് ടി എ,ജാഹർ വാവോളി, ചേലേരി മമ്മുക്കുട്ടി, കെ കെ.അബൂബക്കർ, അബ്ദുള്ള ഉണ്ണികുളം, ഫാത്തിമ നടുവണ്ണൂർ, സുജ നടുവണ്ണൂർ, ബഷീർ എം, എസ് കെ.അസൈനാർ, വി കെ.ഇസ്മായിൽ പ്രസംഗിച്ചു.

