headerlogo
politics

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ മേപ്പയൂരിൽ യു.ഡി.എഫ്. പ്രതിഷേധ സായാഹ്നം

ഡി.സി.സി. സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു

 തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ മേപ്പയൂരിൽ യു.ഡി.എഫ്. പ്രതിഷേധ സായാഹ്നം
avatar image

NDR News

15 Jan 2026 09:26 PM

മേപ്പയൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി.

      കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ. അശോകൻ, എം.എം. അഷറഫ്, കെ.പി. രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, കെ.എം. കുഞ്ഞമ്മത് മദനി, മുജീബ് കോമത്ത്, സി.എം. ബാബു, ശ്രീനിലയം വിജയൻ, ആന്തേരി ഗോപാലകൃഷ്ണൻ, എം.കെ. ഫസലുറഹ്മാൻ, ആർ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. 

      അബ്ദുറഹിമാൻ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണൻ, വി.പി. ജാഫർ, കെ.ടി. വിനോദൻ, പ്രസന്നകുമാരി ചൂരപ്പറ്റ, ഹന്നത്ത്, കീഴ്പോട്ട് അമ്മത്, ടി.എം. അബ്ദുല്ല, ടി.കെ. അബ്ദുറഹിമാൻ, ബിജു കുനിയിൽ, പി.കെ. സുധാകരൻ, റിഞ്ചു രാജ് എടവന, കെ.എം. ശ്യാമള, കെ.കെ. അനുരാഗ്, അജിനാസ് കാരയിൽ എന്നിവർ നേതൃത്വം നൽകി.

NDR News
15 Jan 2026 09:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents