ആവളയിൽ കോൺഗ്രസ് പ്രവർത്തകൻ ഓരാംബോക്കിൽ കുമാരനെ അനുസ്മരിച്ചു
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു
ആവള: ആവളയിലെ കോൺഗ്രസ് പ്രവർത്തകനും റിട്ട. വനം വകുപ്പ് ജീവനക്കാരനുമായിരുന്ന ഓരാംബോക്കിൽ കുമാരനെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കാലത്ത് വീട്ടുവളപ്പിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ. മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ശങ്കരൻ പിലാക്കാട്ട്, വിജയൻ ആവള, ബാബു ചാത്തോത്ത്, രവീന്ദ്രൻ കുറ്റിയോട്ട്, ടി.കെ. രവീന്ദ്രൻ, ബാബു നിരയിൽ, കുഞ്ഞബ്ദുള്ള കെ.കെ., വത്സല, എം.എൻ. കുഞ്ഞിക്കണ്ണൻ, കണാരൻ വാളിയിൽ എന്നിവർ സംസാരിച്ചു.

