കേന്ദ്രസർക്കാരിൻറെ ഗാന്ധി നിന്ദക്കെതിരെ എൻ.എം.സി- എസ് പ്രതിഷേധിച്ചു.
പ്രതിഷേധ സായാഹ്നം എൻ.എം.സി. ജില്ലാ പ്രസിഡണ്ട് എസ്.എം. തുഷാര ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുകയും പദ്ധതി തകർക്കുക എന്ന ലക്ഷ്യത്തോടെ നിയമ ഭേദഗതി വരുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് - എസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധ സായാഹ്നം എൻ.എം.സി. ജില്ലാ പ്രസിഡണ്ടും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ എസ്.എം. തുഷാര ഉദ്ഘാടനം ചെയ്തു. ശൈലജ കുന്നോത്ത് അധ്യക്ഷത വഹിച്ചു
എൻ .സി.പി എസ് സംസ്ഥാന സെക്രട്ടറി പി.സുധാകരൻ മാസ്റ്റർ, എൻ.എം.സി ജില്ലാ സെക്രട്ടറി റീന കല്ലങ്ങാട്ട്, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം അനുസജിത്ത്, റംല മാടംവള്ളി ക്കുന്നത്ത്, സത്യവതി എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരി മണ്ഡലം എൻ.എം.സി - എസ് ഭാരവാഹികളായി ഷീബ രമേശ് - പ്രസിഡൻ്റ്, ബിന്ദു സി.കെ (വൈസ് പ്രസിഡൻ്റ്) നിഷ കുറുപ്പ് (സെക്രട്ടറി)ഹസീന അയൂബ് (ജോ. സെകട്ടറി) വിലാസിനി എൻ. സി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

